ആലക്കോട്: പുനർ നിർമ്മാണം നടന്നുവ
രുന്ന ആലക്കോട് പാലത്തിന്റെ പ്രവൃത്തി
വീണ്ടും നിർത്തിവച്ചു. എട്ടാം തീയതി വരെ തൽസ്ഥിതി തുടരണമെന്ന്
നിർദേശത്തെത്തുടർന്നാണ് പ്രവൃത്തി നിർത്തിവച്ചത്. തന്റെ സ്ഥലം കയ്യേറിയാണ് പാലം നിർമ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമീപവാസിയായ ബൈജു പുറക്കാട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കോടതിയിൽ നിലവിലുണ്ടായിരുന്ന കേസ് തള്ളിയതിനെത്തുടർന്ന്
കഴിഞ്ഞ ദിവസം മുതലാണ് പ്രവൃത്തി പുനരാരംഭിച്ചിരുന്നത്. കേസ് തള്ളിയതിനെതിരെ ബൈജു ഹൈക്കോടതിയെ സമീപിക്കുകയാ
യിരുന്നു. കേസ് എട്ടിന് കോടതി പരിഗണിക്കും.അതുവരെ തൽസ്ഥിതി തുടരാനാണ് ഹൈക്കോടതി നിർദേശം. സ്വകാര്യ വ്യക്തിയുമായുളള സ്ഥലതർക്കവുമായി ബന്ധപ്പെട്ട്
ഏറെക്കാലമായി വിവാദങ്ങളുടെ പിടിയിലാണ് ആലക്കോട് പാലത്തിന്റെ പുനർനിർമ്മാണ പ്രവൃത്തി. തർക്കങ്ങളെത്തുടർന്ന് നിരവധി തവണയാണ് പ്രവൃത്തി നിർത്തിവച്ചത്. നീണ്ട വിവാദങ്ങൾക്കൊടുവിൽ
നിർമ്മാണ പ്രവൃത്തി പുനരാരംഭിച്ച് വരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് പ്രവൃത്തി വീണ്ടും നിർത്തിയത്.

Post a Comment