കാലിത്തീറ്റ കഴിച്ചു എട്ട് പശുക്കള്‍ ചത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്

 


കണ്ണൂര്‍: നായാട്ടുപാറ കോവൂരിലെ ഡയറി ഫാമില്‍ കാലിത്തീറ്റ കഴിച്ചു എട്ട് പശുക്കള്‍ ചത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്.

കേരള സര്‍ക്കാര്‍ ഉത്പന്നമായ കേരള ഫീഡ്സ് കാലിത്തീറ്റയാണ് പശുക്കള്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ മാസം 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കേരള ഫീഡ്സ് കാലിത്തീറ്റ കഴിച്ച പശുക്കള്‍ അവശരായി. ഒരാഴ്ചക്കിടെ മൂന്ന് പശുക്കളും അഞ്ച് കിടാക്കളും ചത്തു. ഉപേക്ഷിച്ച കാലിത്തീറ്റ കഴിച്ച അഞ്ച് കോഴികളും ചത്തു.

കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധ എന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു. പശുക്കള്‍ക്ക് നല്‍കിയ കാലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

Post a Comment

Previous Post Next Post