വിഴിഞ്ഞം സമരം പിന്‍വലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വിജയം



തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.

മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. നേരത്തെ ചീഫ് സെക്രട്ടറി വി.പി.ജോയ് സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. 


സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാവും വിദഗ്ധസമിതി രുപീകരിക്കുക. വീട്ടുവാടകയിനത്തില്‍ 5500 രൂപ പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും. 2500 രൂപ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും നല്‍കാമെന്ന അദാനിയുടെ വാഗ്ദാനം നിരസിച്ചുവെന്ന് സമരസമിതി അറിയിച്ചു. തീരശോഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന സംഘവുമായി സമിതി ചര്‍ച്ച നടത്തും.

Post a Comment

Previous Post Next Post