കോളജ് വിദ്യാര്‍ഥിനിയെ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

 


കാസര്‍കോട്:  വിദ്യാര്‍ഥിനിയെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുഗോളി കടപ്പുറത്ത് താമസിക്കുന്ന തൃക്കരിപ്പൂര്‍ കൊയങ്കരയിലെ സുരേന്ദ്രന്‍ - ശ്യാമള ദമ്ബതികളുടെ മകള്‍ എസ് അഞ്ജന (22) യാണ് മരിച്ചത്.


വീടിന് സമീപത്തെ റെയില്‍ പാളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിയ നിലയിലാണ് മൃതദേഹം. മംഗ്‌ളുറു അലോഷ്യസ് കോളജിലെ എം എസ് സി ബയോകെമിസിട്രി വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച്‌ കിടന്ന അഞ്ജനയെ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഏകസഹോദരന്‍: വിഘ്നേശ്.

Post a Comment

Previous Post Next Post