ഡല്‍ഹി: കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്ത് ആരംഭിച്ച സൗജന്യ റേഷന്‍ വിതരണ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.
2022 ഡിസംബറില്‍ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2023 ഡിസംബര്‍ വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി തുടരാന്‍ തീരുമാനിച്ചതെന്ന് ഗോയല്‍ പറഞ്ഞു. ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവഴിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2020 ല്‍ ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 80 കോടിയിലധികം ഗുണഭോക്താക്കളുള്ള പദ്ധതിയാണ്. ദേശീയ ഭക്ഷ്യസുരക്ഷാ ഭേദഗതി നിയമം അനുസരിച്ച് ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്ബിന് 2 രൂപയുമാണ് വില.

Post a Comment