·
ദേഹ: 2022 ഫിഫ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്കാരം ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്‍റെ റിച്ചാര്‍ലിസന്‍റെ ഗോളാണ് ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്.
സെര്‍ബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഗോള്‍.
വോട്ടിംഗിലൂടെയാണ് റിച്ചാര്‍ലിസണ്‍ പുരസ്കാരം നേടിയത്. സെര്‍ബിയയ്ക്കെതിരായ മത്സരത്തിന്‍റെ 73-ാം മിനിറ്റിലായിരുന്നു ഗോള്‍. വിനീഷ്യസ് ജൂനിയറില്‍ നിന്ന് റിച്ചാര്‍ലിസണ്‍ പാസ് സ്വീകരിച്ച് മികച്ച ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയില്‍ എത്തിച്ചു. മത്സരത്തില്‍ ബ്രസീല്‍ 2-0ന് വിജയിച്ചിരുന്നു.
25 കാരനായ റിച്ചാര്‍ലിസണ്‍ ലോകകപ്പില്‍ ബ്രസീലിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്സ്പറിന്‍റെ ഭാഗമാണ് റിച്ചാര്‍ലിസണ്‍. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പുറത്തായിരുന്നു. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തുകയായിരുന്നു.

Post a Comment