ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്ബന്മാരായ ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും.
ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. നെതര്‍ലന്‍ഡ്‌സ് ആണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ബ്രസീലും അര്‍ജന്റീനയും സെമിഫൈനലില്‍ നേര്‍ക്കുനേര്‍ വരുമോ എന്ന് ഇന്ന് അറിയാം. ഖത്തറില്‍ അവശേഷിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ പ്രതിനിധികളാണ് ഇരുവരും.ലോകകപ്പില്‍ ഇതുവരെ നാല് തവണയാണ് ബ്രസീലും-അജന്റീനയും ഏറ്റുമുട്ടിയിരിക്കുന്നത്.
രണ്ട് തവണ ബ്രസീലും ഒരു തവണ അര്‍ജന്റീനയും വിജയിച്ചു.ഒരു മത്സരം സമനിലയായി.32 വര്‍ഷം മുന്‍പ് ഇറ്റലിയില്‍ നടന്ന ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്.ഏകപക്ഷീയമായ ഒരു ഗോളിന് അന്ന് അജന്റീന ജയിച്ചു.

Post a Comment