നാട്ടിലിറങ്ങിയ കടുവ എവിടെയെന്നറിയാതെ ഭീതിയിലായി ഇരിട്ടി പ്രദേശങ്ങള്‍ ; അരിച്ചു പരതിയിട്ടും വനം വകുപ്പിനും കണ്ടെത്താനായില്ല

 


കണ്ണൂര്‍: ബുധനാഴ്ച വൈകിട്ട് ഇരിട്ടി മുണ്ടയാംപറമ്ബിലെ കഞ്ഞിക്കണ്ടത്തെ കൃഷിയിടത്തില്‍ നിന്നും വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെട്ട കടുവ തെങ്ങോലയ്ക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്ബിലേക്ക് മാറിയതായി സംശയം .

വ്യാഴാഴ്ചയും ഈ പറമ്ബില്‍ തിരച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല അതോടെ തിരച്ചില്‍ അവസാനിപ്പിച്ചു .

ഈ മേഖലയിലെ കാടുകയറിയ നിലയിലുള്ള കെട്ടിടത്തില്‍ കടുവയുണ്ടെന്ന ധാരണയില്‍ വയനാട്ടില്‍ നിന്നുമുള്ള വനംദ്രുതകര്‍മ്മ സേനയും വ്യാഴാഴ്ച ഉച്ചയോടെ എത്തി. ദ്രുതകര്‍മ്മസേന എത്തുന്നതുവരെ പോലീസും വനപാലകരും ചേര്‍ന്ന് ഈ മേഖലയില്‍ സുരക്ഷാവലയം തീര്‍ത്തു.


വയനാട്ടില്‍ നിന്നും എത്തിയ സംഘം സുരക്ഷാ ജാക്കറ്റ് ഉള്‍പ്പെടെ ധരിച്ച്‌ ആയുധങ്ങളുമായി പ്രദേശത്തെ കാട്ടിലേക്ക് കയറി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.


ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ കടുവ ഇല്ലെന്ന് ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായി. ഈ പ്രദേശത്തു നിന്നും കടുവ കടന്നു പോയതായി സംശയിക്കുന്ന തെങ്ങോല ഭാഗത്തേക്കുള്ള ആളൊഴിഞ്ഞ പറമ്ബിലും തിരച്ചല്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ബുധനാഴ്ച 6 മണിക്ക് ശേഷം കടുവയുടെ സാന്നിധ്യം എവിടെയും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ കടുവ ഈ മേഖല വിട്ട് പോയതായാണ് സംശയിക്കുന്നത്.

ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ സാധിക്കാത്ത വിധം തെളിവുകള്‍ കണ്ടെത്താന്‍ ആവാത്തതിനാല്‍ മലയോരത്തെ ജനങ്ങള്‍ ഭീതിയിലുമാണ്.

ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, കൊട്ടിയൂര്‍ റെയിഞ്ചര്‍ സുധീര്‍ നാരോത്ത് , ഇരിട്ടി ഡെപ്യൂട്ടി റേയിഞ്ചര്‍ കെ.ജിജില്‍, ആര്‍ ആര്‍ ടി സംഘങ്ങളും, ജനപ്രതികളും വയനാട്ടില്‍ നിന്നുള്ള വനം വകുപ്പ് ദ്രുത കര്‍മ്മ സേനാംഗങ്ങളും ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു.

Post a Comment

Previous Post Next Post