ഖത്തർ ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഫ്രാൻസിന് മിന്നും ജയം. ചരിത്രത്തിൽ ആദ്യമായി സെമിയിൽ പ്രവേശിച്ച മൊറോക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് തകർത്തത്. 5ാം മിനിറ്റിൽ തിയോ ഹെർണാണ്ടസും 79ാം മിനിറ്റിൽ കോലോ മുവാനിയുമാണ് ഫ്രാൻസിന്റെ സെമി പ്രവേശനത്തിനുള്ള ഗോളുകൾ നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടും.

Post a Comment