കുഞ്ഞുങ്ങളുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പരമാവധി ശ്രദ്ധിക്കണമെന്ന് കേരള പൊലീസ്. ബൈക്ക് പെട്രോൾ ടാങ്കിന്റെ മുകളിൽ ഇരുത്തിയും ഉറക്കിയും സ്കൂട്ടറുകളിൽ പ്ലാറ്റ്ഫോമിൽ നിർത്തിയും കുട്ടികളെ കൊണ്ടുപോകാറുള്ളത് സ്ഥിരമാണ്. കുട്ടികളുമായി ബൈക്കിൽ ദൂരയാത്ര ചെയ്യുമ്പോൾ ഡ്രൈവറുടെയും പിന്നിലെ യാത്രക്കാരന്റെയും ഇടയിൽ ഇരുത്തുക. സിംഗിൾ സീറ്റ് ബൈക്കുകളിൽ കുട്ടികളുമായി യാത്ര ചെയ്യരുതെന്നും പൊലീസിന്റെ മുന്നറിയിപ്പ്.

Post a Comment