ജയിക്കുന്നവര്‍ പട്ടികയില്‍ മൂന്നാമത്; ഐ.എസ്.എല്ലില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് -ഒഡീഷ ത്രില്ലര്‍

 


കൊച്ചി : ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷ എഫ്.സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

പത്തുവീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുടീമുകള്‍ക്കും 19 പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ മുന്നിലുള്ളതിനാല്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാംസ്ഥാനത്തും ഒഡീഷ ആറാംസ്ഥാനത്തുമാണ്. 11 കളിയില്‍ നിന്ന് 19 പോയിന്റുമായി ഗോവയാണ് നാലാമത്. ഇന്ന് ജയിക്കുന്നവര്‍ മൂന്നുപോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് കുതിക്കും. അതിനാല്‍ വിലപ്പെട്ട മൂന്നുപോയിന്റോടെ ടേബിളില്‍ മുന്നിലെത്താനാകും ഇരുടീമുകളുടെയും ലക്ഷ്യം.


തുടര്‍വിജയങ്ങളുമായി മുന്നേറിയ ബ്ലാസ്റ്റേഴ്‌സിനെ അവസാന മത്സരത്തില്‍ ചെന്നൈയിന്‍ സമനിലയില്‍ തളച്ചിരുന്നു.


ഡയമന്‍റക്കോസ്, ലൂണ, സഹല്‍, കലിയൂഷ്ണി, രാഹുല്‍ തുടങ്ങിയവര്‍ പ്രതീക്ഷയ്‌ക്കൊത്ത് പന്തുതട്ടിയാല്‍ ബ്ലാസ്റ്റേഴ്‌സിന് വിജയവഴിയില്‍ തിരിച്ചെത്താം. ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഒഡിഷയുടെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 19 കളിയില്‍. ബ്ലാസ്റ്റേഴ്‌സിന് ഏഴും ഒഡിഷയ്ക്ക് അഞ്ചും ജയമുണ്ടായി. ഏഴ് കളി സമനിലയില്‍ അവസാനിച്ചു.



Post a Comment

Previous Post Next Post