ബിഎസ്‌എന്‍എല്ലിന്റെ 4Gയും 5Gയും അടുത്ത വര്‍ഷം എത്തും

 


ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും 5 ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു.


രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളം സേവനം ലഭ്യമാക്കുമെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. പൊതുമേഖലാ ടെലികോം കമ്ബനിയായ ബിഎസ്‌എന്‍എല്‍ ഇപ്പോഴും രാജ്യത്ത് എല്ലായിടത്തും 4 ജി എത്തിക്കാനുള്ള ശ്രമത്തിലാണ്.


അടുത്ത വര്‍ഷത്തോടെ രാജ്യത്ത് 4ജിയും 5ജിയും അവതരിപ്പിക്കാനാണ് ബിഎസ്‌എന്‍എല്‍ പദ്ധതിയിടുന്നത്. ജനുവരിയില്‍ തന്നെ 4ജി രാജ്യത്തെ എല്ലായിടങ്ങളിലും എത്തിക്കാനാണ് ബിഎസ്‌എന്‍എല്ലിന്‍്റെ ശ്രമം. ഇത് സാധ്യമായാല്‍, 2023 ഓഗസ്റ്റില്‍ തന്നെ കമ്ബനി 5 ജി സേവനങ്ങളും ആരംഭിക്കും. സ്വകാര്യ കമ്ബനികളുമായി മത്സരിക്കാന്‍ കഴിയുന്ന തരത്തില്‍ ബിഎസ്‌എന്‍എല്ലിന്‍റെ സേവനങ്ങള്‍ ഉടന്‍ എല്ലായിടത്തും എത്തിക്കാനാണ് പദ്ധതി. 


2023 ജനുവരിയോടെ ബിഎസ്‌എന്‍എല്ലിന്‍്റെ 4 ജി സേവനങ്ങള്‍ രാജ്യത്തുടനീളം ആരംഭിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. ജനുവരി ആദ്യവാരം തന്നെ സേവനങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്‌എന്‍എല്ലിന്‍റെ 4ജിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതോടൊപ്പം ബിഎസ്‌എന്‍എല്‍ 5ജി ലോഞ്ചിനെക്കുറിച്ചും അദ്ദേഹം സൂചന നല്‍കിയിരുന്നു.

Post a Comment

Previous Post Next Post