കോഴിക്കോട്: പ്രവേശന പരീക്ഷയ്ക്ക് പോലും യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനി അധികൃതര്‍ അറിയാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് ദിവസം ക്ലാസില്‍ ഇരുന്നു.
നവംബര്‍ 29നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചത്. ആകെ 245 പേരെ പ്രവേശിപ്പിച്ചു. ഇതിന് പുറമെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും പ്രവേശിച്ചു. ഇന്നലെ രാത്രിയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ലിസ്റ്റില്‍ പേര് ഇല്ലെങ്കിലും അറ്റന്‍ഡന്‍സ് ലിസ്റ്റില്‍ കുട്ടിയുടെ പേര് വന്നതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശിയാണ് വിദ്യാര്‍ത്ഥിനി.

Post a Comment