കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ച്‌ 5ജി; കേരളത്തില്‍ ഒരിടത്ത് മാത്രം



രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും 5ജി എത്തിക്കഴിഞ്ഞു. എയര്‍ടെല്ലും ജിയോയും ഇന്ത്യയില്‍ 5 ജി ലഭ്യമാക്കുന്ന ആദ്യ കമ്പനികളാണ് 

5 ജി സേവനങ്ങള്‍ ലഭ്യമാകുന്ന ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കി. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലാണ് ആദ്യമായി 5 ജി സൗകര്യം എത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കൊച്ചിയും പട്ടികയിലുണ്ട്.

എന്നാല്‍ 5 ജി സേവനങ്ങള്‍ ആരംഭിച്ച 50 നഗരങ്ങളില്‍ 33 എണ്ണവും ഗുജറാത്തിലാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് നഗരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ 5ജി ഓരോ പ്രദേശങ്ങളില്‍ മാത്രമാണ് എത്തിയത്.

ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് 5ജി പുറത്തിറക്കിയത്. തുടക്കത്തില്‍, എട്ട് പ്രധാന നഗരങ്ങളില്‍ ചിലതില്‍ മാത്രമാണ് 5 ജി എത്തിയത്. എന്നാല്‍ നവംബര്‍ അവസാനത്തോടെ ഇത് 50 നഗരങ്ങളായി ഉയര്‍ന്നതായി കേന്ദ്രം ലോക്സഭയെ അറിയിച്ചു.

Post a Comment

Previous Post Next Post