പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; മുന്‍ മാനേജര്‍ എം.പി റിജില്‍ അറസ്റ്റില്‍



കോഴിക്കോട് : പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എംപി റിജിലിനെ കോടികളുടെ തട്ടിപ്പ് കേസില്‍ മുക്കത്തെ ബന്ധുവീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

കുറച്ച്‌ ദിവസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 21.5 കോടിയോളം രൂപ തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് കോര്‍പ്പറേഷന് മാത്രം 10.62 കോടി രൂപ നഷ്ടമായിട്ടുണ്ട്. കോര്‍പ്പറേഷന്‍റെ അക്കൗണ്ടിന് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും കൃത്രിമം നടന്നതായും റിപ്പോര്‍ട്ടുണ്ട്.

സ്വകാര്യ വ്യക്തികളുടെ ഒമ്ബത് അക്കൗണ്ടുകളില്‍ നിന്നും കോര്‍പ്പറേഷനുകളുടെ എട്ട് അക്കൗണ്ടുകളില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ചില അക്കൗണ്ടുകളില്‍ പണം വീണ്ടും നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post