കണ്ണൂര്‍:കൊച്ചി മുനമ്ബത്തുനിന്ന് പോയ മത്സ്യബന്ധന ബോട്ട് മുങ്ങി. 20 ദിവസം മുന്‍പ് പോയ ബോട്ടാണ് നടുക്കടലില്‍ മുങ്ങിയത്.
കണ്ണൂരില്‍ നിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.
ഷൈജ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ട് പേരും അസമില്‍ നിന്നുള്ള അഞ്ച് പേരുമാണ് ബോട്ടിലുണ്ടായിരുന്നത്. യാത്ര തുടങ്ങുമ്ബോള്‍ ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് വെച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. അതിന് ശേഷം യാത്ര തുടര്‍ന്നപ്പോഴാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.
ബോട്ടിന്റെ അടിവശത്തുണ്ടായ ദ്വാരത്തിലൂടെ വെള്ളം കയറിയതാണ് അപകടകാരണമെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു. ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞപ്പോഴാണ് തൊഴിലാളികള്‍ വിവരം അറിഞ്ഞത്. ഇക്കാര്യം ഹാംറേഡിയോ ഓപ്പറേറ്റര്‍ റോണി പോലീസിനെ അറിയിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
അഴീക്കല്‍ പോലീസ് മദര്‍ ഇന്ത്യ എന്ന ബോട്ടിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് മണിക്കൂറിനുള്ളില്‍ ബോട്ടിനടുത്തെത്തിയ മദര്‍ ഇന്ത്യയിലെ തൊഴിലാളികളെ കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.

Post a Comment