സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലീന ബെന്നിയെ മേരിഗിരി ഹൈസ്കൂൾ SSLC 1989' 90 ബാച്ച് കൂട്ടായ്മ അനുമോദിച്ചു



തേർത്തല്ലി:- സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലീന ബെന്നിയെ* തേർത്തല്ലി,മേരിഗിരി ഹൈ സ്കൂൾ SSLC 1989' 90 ബാച്ച് കൂട്ടായ്മ എക്‌സിക്യുട്ടിവ് കമ്മറ്റി അനുമോദിച്ചു. ചടങ്ങിൽ ശ്രീമതി. ഗീത കുമാരിയുടെ ഈശ്വര പ്രാർത്ഥയും, ശ്രീ. ജെയ്‌സൺ ജോസ് സ്വാഗതവും, ശ്രീ. അനിൽ കുമാർ, ശ്രീ. മനോജ്‌ കാനപ്പുറം, ശ്രീ. ഷൈൻ ചോലാട്ട്, എന്നിവർ ആശംസയും പറഞ്ഞു. ശ്രീമതി. ചന്ദ്രിക, ശ്രീമതി. ആയിഷ, ശ്രീമതി. ഗീത കുമാരി എന്നിവർ  അലീന ബെന്നിയെ പൊന്നാട അണിയിച്ചു.രക്ഷാധികാരി ശ്രീ. മാത്യു M. C, കോർഡിനേറ്റർ ശ്രീ. സജി തോമസ് എന്നിവർ ചേർന്ന് ഉപഹാരം  നൽകി. മനോജ്‌ മേക്കാട്ട് നന്ദി പറഞ്ഞു. ചടങ്ങിൽ ശ്രീ. സലിൻ കുമാർ അധ്യക്ഷം വഹിച്ചു

പ്രസ്തുത ചടങ്ങിൽ ശ്രീ. ബെന്നി മുള്ളോങ്കൽ,  അലീന ബെന്നി എന്നിവർ മറുപടി  പ്രസംഗവും ശ്രീ. മനോജ്‌ മേക്കാട്ട് നന്ദി പറയുകയും ചെയ്തു. ചടങ്ങിൽ ശ്രീ. രാജീവ്, ശ്രീ സാൻജോ എന്നിവർ പങ്കെടുക്കുകയും ചെയ്തു

Post a Comment

Previous Post Next Post