കെ​എ​സ്ആ​ര്‍​ടി​സി​യെ "താ​മ​രാ​ക്ഷ​ന്‍​പി​ള്ള’​യാ​ക്കി​യ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

 


കൊ​ച്ചി: വി​വാ​ഹ ഓ​ട്ട​ത്തി​നു​വി​ളി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വാ​ഴ​യും തെ​ങ്ങോ​ല​യും ഇ​ല​ക​ളും വ​ച്ച് അ​ല​ങ്ക​രി​ച്ച് "ഈ ​പ​റ​ക്കും​ത​ളി​ക’ സി​നി​മ​യി​ലെ താ​മ​രാ​ക്ഷ​ന്‍ പി​ള്ള ബ​സ് പോ​ലെ​യാ​ക്കി യാ​ത്ര ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ന്‍​ഡ് ചെ​യ്തു.

കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി റ​ഷീ​ദി​ന്‍റെ ലൈ​സ​ന്‍​സാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. നേ​ര​ത്തെ, കെ​എ​സ്ആ​ര്‍​ടി​സി കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ല്‍ എ​ത്തി ബ​സ് പ​രി​ശോ​ധി​ച്ച മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് നി​യ​മ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

ഡ്രൈ​വ​റു​ടെ കാ​ഴ്ച മ​റ​ച്ച​തി​നും(184) മ​റ്റ് റോ​ഡ് യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ടം വ​രു​ത്തു​ന്ന രീ​തി​യി​ല്‍ ബ​സി​ല്‍ മ​ര​ച്ചി​ല്ല​ക​ള്‍ വെ​ച്ച് കെ​ട്ടി വാ​ഹ​നം ഓ​ടി​ച്ച​തി​നു​മാ​ണ് (177) ന​ട​പ​ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​കോ​ത​മം​ഗ​ലം മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഓ​ഫീ​സി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ റ​ഷീ​ദ് എ​ത്തി​യി​രു​ന്നു.


സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബ​സ് അ​ല​ങ്ക​രി​ച്ച​തെ​ന്നും ത​നി​ക്ക് അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​ണെ​ന്നും എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും റ​ഷീ​ദ് പ​റ​ഞ്ഞു.


കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി​യി​ല്‍ നി​ന്ന് വ​ര​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​ടി​മാ​ലി ഇ​രു​മ്പു​പാ​ല​ത്തെ വ​ധൂ​ഗൃ​ഹ​ത്തി​ലേ​ക്കെ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് താ​മ​രാ​ക്ഷ​ന്‍​പി​ള്ള​യാ​യി അ​ല​ങ്ക​രി​ച്ച​ത്.


"പ​റ​ക്കും​ത​ളി​ക... ഇ​തു​മ​നു​ഷ്യ​രെ ക​റ​ക്കും​ത​ളി​ക' എ​ന്ന പാ​ട്ടും​വെ​ച്ചാ​യി​രു​ന്നു ബ​സി​ന്‍റെ യാ​ത്ര. ഇ​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ വി​വാ​ദം പു​ക​ഞ്ഞു.


വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​യെ​ടു​ത്ത ഗ​താ​ഗ​ത വ​കു​പ്പ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ നി​യ​മ ലം​ഘ​ന​ത്തി​ന് കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം. ഇ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ ഗ​താ​ഗ​ത വ​കു​പ്പ് ഇ​ട​പെ​ട്ട​ത്.

Post a Comment

Previous Post Next Post