സ്വർണം കടത്താൻ പുത്തൻ വഴി തേടി വായ്ക്കുള്ളിൽ കടത്തിയ 29 പവനുമായി കാസർഗോഡ് സ്വദേശി പിടിയിൽ. പെരുമ്പള സ്വദേശി അബ്ദുൽ അഫ്‌സലിനെ കരിപ്പൂർ പൊലീസാണ് അറസ്റ്റുചെയ്തത്. 8 കഷണങ്ങളാക്കി നാവിനടിയിലും മറ്റും ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്തിയത്. മാസ്ക് ധരിച്ച് കസ്റ്റംസ് പരിശോധന പൂർത്തിയാക്കിയ ഇയാളെ രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണവുമായി എത്തിയ മറ്റ് 2 യാത്രക്കാരും പിടിയിലായി.

Post a Comment