വായാട്ടുപറമ്പ്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മങ്ങാട്ടുപറമ്പ് ഗ്രൗണ്ടിൽ വച്ച് നടന്ന തളിപ്പറമ്പനോർത്ത് ഉപജില്ല കായിക മേളയിൽ വായാട്ടുപറമ്പ് സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ 235 പോയിൻ്റോടെ ഓവറോൾ ഒന്നാം സ്ഥാനം നേടി . ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് നേടി. വിജയികളേയും, പരിശീലകരായ ജോസ് ജോസഫ്, കുര്യൻ ജോസ് എന്നിവരേയും സ്കൂൾ മാനേജർ ഫാ.തോമസ് തെങ്ങും പള്ളിൽ , പ്രിൻസിപ്പാൾ ബിജു ജോസഫ്, ഹെഡ്മിസ്ട്രസ് സോഫിയ ചെറിയാൻ, പി.ടി.എ പ്രസിഡണ്ട് പ്രകാശ്പുത്തേട്ട്, മദർ പിടിഎ പ്രസിഡണ്ട് ലിബിവിനോ എന്നിവർ അഭിനന്ദിച്ചു.

Post a Comment