ദേഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്ബന്മാരുടെ പോരാട്ടം. ആദ്യ മത്സരത്തില്‍ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ മൊറോക്കയെ നേരിടും.
ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. റഷ്യന്‍ ലോകകപ്പില്‍ അമ്ബരിപ്പിക്കുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച ടീമാണ് ക്രൊയേഷ്യ. ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റു എങ്കിലും മികച്ച പോരാട്ടം കാഴ്ച്ച വച്ചാണ് ലൂക്ക മോഡ്രിച്ചും ടീമും മടങ്ങിയത്.
ചെല്‍സി താരമായ ഹക്കിം സീയേച്ചും പിഎസ്ജി താരം അഷറഫ് ഹക്കീമിയും അണിനിരക്കുന്ന മൊറോക്കന്‍ ടീം യൂറോപ്യന്‍ സംഘത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവര്‍ തന്നെയാണ്.
ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനി, ജപ്പാനെ നേരിടും. റഷ്യയില്‍ നേരിട്ട തിരിച്ചടി മറക്കാനുള്ള തയാറെടുപ്പുകളുമായാണ് ജര്‍മനി ഖത്തറില്‍ എത്തിയിരിക്കുന്നത്. ലോക ചാമ്ബ്യന്മാരായി വന്ന് റഷ്യന്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നാണംകെട്ട് പുറത്തായതിന്‍റെ ക്ഷീണം മാനുവല്‍ ന്യൂയര്‍ക്കും സംഘത്തിനും തീര്‍ക്കേണ്ടതുണ്ട്.

Post a Comment