യൂട്യൂബ് താരം ജിയോ ജോസഫ് വിവാഹിതനായി

 


M4 ടെക് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ ജിയോ ജോസഫ് വിവാഹിതനായി. എലിസബത്ത് ആണ് വധു.നവംബര്‍ മാസം 12 നായിരുന്നു മനസമ്മതം.

മലയാളത്തില്‍ ആദ്യമായി ഗോള്‍ഡ് ബട്ടണ്‍ കിട്ടിയ യുട്യൂബ് ചാനലുകളില്‍ ഒന്നാണ് എം4 ടെക്. ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോയാണ് ജിയോയുടെ ചാനലില്‍ കണ്ടുവരുന്നത്. പോളിടെക്നിക്കില്‍ നിന്നു ഇലക്‌ട്രോണിക്സ് പാസായ ജിയോ ഖത്തറില്‍ കുറച്ചു നാളുകള്‍ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലേയ്ക്കു തിരിച്ചെത്തിയതിനു ശേഷമാണ് വ്ളോഗിങ്ങ് തുടങ്ങുന്നത്.

80 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ജിയോയുടെ എം4 ടെക് ചാനലിനുണ്ട്. അനവധി ആരാധകരും ജിയോയുടെ ചാനലിനുണ്ട്.

Post a Comment

Previous Post Next Post