കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാവും കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റുമായ ജോയി കല്ലുപുര (78) നിര്യാതനായി.
പാര്‍ട്ടി മണ്ഡലം കമ്മിറ്റിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഈ മാസം ഏഴിനാണ് കടപ്ലാമറ്റത്തെ കേരള കോണ്‍ഗ്രസ് (എം) ഓഫീസില്‍ ജോയി കുഴഞ്ഞുവീണത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ ജോയിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജോയിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Post a Comment