എഞ്ചിനീയറിംഗ് പ്രവേശനം നവംബര്‍ 30 വരെ; സമയം നീട്ടി സുപ്രീം കോടതി

 


ഡല്‍ഹി: കേരളത്തില്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. നവംബര്‍ 30 വരെയാണ് നീട്ടിയത്.

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച്‌ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 

പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ 25 ആയിരുന്നു. ബി.ടെക്കിന് 217 സീറ്റുകളും എം.ടെക്കിന് 253 സീറ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രവേശന തീയതി നീട്ടിയാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുമെന്ന് സ്റ്റാന്‍ഡിംഗ് കോണ്‍സെല്‍ സി.കെ ശശി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

Post a Comment

Previous Post Next Post