ഡല്‍ഹി: സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കായി ഏകീകൃത പോര്‍ട്ടായി ടൈപ്പ് സിയെ മാറ്റാന്‍ ഇന്ത്യ. കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ഉപകരണങ്ങള്‍ക്കും ഒറ്റ ചാര്‍ജറും വിലകുറഞ്ഞ ഫോണുകള്‍ക്ക് മറ്റൊന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇത് ഇലക്‌ട്രോണിക് മാലിന്യങ്ങളുടെ ചെലവും അളവും കുറയ്ക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമാനം.
മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയ്ക്കെല്ലാം ഒരു ചാര്‍ജര്‍ മാത്രമായിരിക്കും ഉണ്ടാവുക. 2021 ല്‍ 5 ദശലക്ഷം ടണ്‍ ഇ-മാലിന്യമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇ-മാലിന്യങ്ങളുടെ കാര്യത്തില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Post a Comment