ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ഭിന്നശേഷി മേഖലയിലുള്ള മികച്ച പദ്ധതി പദ്ധതിയേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം. ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിനു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എല്ലാ ഹയര്‍ സെക്കണ്ടറി/ഹൈസ്‌കൂള്‍, ജില്ലാ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഘടക സ്ഥാപനങ്ങളും വികലാംഗ സൗഹൃദ കാര്യാലയങ്ങളായി മാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് പ്രയത്നിച്ചിട്ടുണ്ട്.2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കരിവെള്ളൂര്‍-പെരളം, രാമന്തളി, ഇരിക്കൂര്‍, എരഞ്ഞോളി എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ നിര്‍മ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ധനസഹായം നല്‍കി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കി വരുന്നു.സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി, മസ്‌കുലാര്‍ അട്രോഫി രോഗബാധിതരായ 10 കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഇലക്‌ട്രോണിക് വീല്‍ചെയര്‍ നല്‍കിയത് ജില്ലാ പഞ്ചയാത്തിന്റെ മാതൃകാ പദ്ധതികളില്‍ ഒന്നായിരുന്നു.

Post a Comment