പവന് 39,000 കടന്ന് സ്വർണ വില

 


സംസ്ഥാനത്ത് സ്വർണ വില 39,000 കടന്നു. ഒരു പവൻ സ്വർണത്തിന് പൊടുന്നനെ 600 രൂപ ഉയർന്ന് ഇന്നത്തെ വിപണി വില 39,000 രൂപ കടന്നു. ഒരു ഗ്രാം സ്വർണത്തിന് 75 രൂപ വർധിച്ച് 4875 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില രാവിലെ 65 രൂപ വർദ്ധിച്ചു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണിയിലെ വില 4050 രൂപയാണ്. അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമില്ല.

Post a Comment

Previous Post Next Post