രണ്ടാം പകുതിയില്‍ ഉജ്ജ്വല തിരിച്ചുവരവുമായി നിര്‍ണായക മത്സരത്തില്‍ ജയം നേടി അര്‍ജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ടീമിനെ ലയണല്‍ മെസി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് മെക്സിക്കോയെ അര്‍ജന്‍റീന കീഴടക്കിയത്.
64-ാം മിനിറ്റില്‍ മെസിയും 88-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസുമാണ് അര്‍ജന്‍റീനയുടെ ഗോളുകള്‍ നേടിയത്.
ഈ ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്‍റീന. പോളണ്ട് 4 പോയിന്‍റുമായി ഒന്നാമതാണ്. മൂന്ന് പോയിന്‍റുള്ള സൌദി മൂന്നാമതും ഒരു പോയിന്‍റുള്ള മെക്സിക്കോ നാലാം സ്ഥാനത്തുമാണ്. പോളണ്ടുമായാണ് അര്‍ജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.

Post a Comment