അപേക്ഷാ ഫോമുകളില്‍ ഭാര്യ വേണ്ട; ജീവിത പങ്കാളി മതി

 




കൊച്ചി: അപേക്ഷാ ഫോമുകളില്‍ ഭാര്യ എന്ന ലേബല്‍ വേണ്ടെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍. സ്ത്രീയാണ് അപേക്ഷകയെങ്കില്‍ ഭാര്യ എന്ന ലേബല്‍ നല്‍കണ്ട.

ജീവിതപങ്കാളി എന്ന വിശേഷണം മതിയെന്നാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ വിവിധ വകുപ്പു മേധാവികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാര്‍ കാര്യങ്ങളിലും ലിംഗസമത്വം കൊണ്ടുവരാനാണിത്. 

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളിലാണ് ഇനിമുതല്‍ ഈ മാറ്റം വരുത്തുന്നത്. 'wife of-(-ന്റെ / യുടെ ഭാര്യ)' എന്നതിനു പകരം 'spouse of--( -ന്റെ / യുടെ ജീവിത പങ്കാളി)' എന്നാണ് രേഖപ്പെടുത്തേണ്ടത്. രക്ഷാകര്‍ത്താവിന്റെ സ്ഥാനം അച്ഛന് മാത്രം നല്‍കുന്നതിനും ഇനി മുതല്‍ മാറ്റംവരും. 


അമ്മയും രക്ഷാകര്‍ത്താവാണെന്നും അച്ഛന്റെയും അമ്മയുടെയും പേരുകള്‍ വെക്കാന്‍ അവസരം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇതിനായി അപേക്ഷാ ഫോമില്‍ ഓപ്ഷന്‍ നല്‍കണം. 'അവന്‍ /അവന്റെ' എന്നു മാത്രം ഉപയോഗിക്കുന്നതിനു പകരം 'അവന്‍ / അവള്‍', 'അവന്റെ / അവളുടെ' എന്ന രീതിയില്‍ ആയിരിക്കും ഫോമുകള്‍ തയ്യാറാക്കുക.

Post a Comment

Previous Post Next Post