പാകിസ്താനെ ഫൈനൽ പോരാട്ടത്തിൽ തകർത്ത് ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം. പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ 19ാം ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ബെൻ സ്റ്റോക്സ് (52*) മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് വേണ്ടി പുറത്തെടുത്തത്. 26 റൺസെടുത്ത ജോസ് ബട്‌ലറും 3 വിക്കറ്റ് നേടിയ സാം കറണും ഇംഗ്ലണ്ടിനായി തിളങ്ങി. ഹാരിസ് റൗഫ് പാകിസ്താനായി 2 വിക്കറ്റ് വീഴ്ത്തി.

Post a Comment