അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓപറേഷന്‍ തീയേറ്ററുകള്‍ അടച്ചിട്ടു. അസ്ഥിരോഗ, ഇ. എന്‍. ടി വിഭാഗം, ഓപ്പറേഷന്‍ തീയേറ്ററുകള്‍ എന്നിവയാണ് അടിച്ചിട്ടത്. കഴിഞ്ഞ ദിവസം തീയേറ്ററുകളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു പതിവുപോലെ പരിശോധനയ്ക്കയച്ചു കിട്ടിയ റിപ്പോര്‍ട്ടിലാണ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതു ശരിയാക്കി വീണ്ടും പരിശോധനയ്ക്കയച്ചു റിപ്പോര്‍ട്ട് നെഗറ്റീവായി വരണമെങ്കില്‍ ഇനി ഒരാഴ്ച്ചയോളം കാത്തിരിക്കേണ്ടി വരും. ആശുപത്രിയിൽ അഡ്മിറ്റു ചെയ്തിരിക്കുന്ന രോഗികളെ ഇനി എന്ന് ശസ്ത്രക്രിയ ചെയ്യുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ സാധാരണക്കാരായ രോഗികളുടെയും കുടുംബങ്ങളുടെയും അവസ്ഥയാണ് ബുദ്ധിമുട്ടിലായത്. ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായി ടൈല്‍സുകള്‍ കുത്തിപൊളിക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണമെന്നാണ് കരുതുന്നത്.
ജില്ലാ ആശുപത്രിയിലെ ഓപറേഷന്‍ തീയേറ്ററുകള്‍ അടച്ചിട്ടു
Alakode News
0

Post a Comment