വിജയം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

 


ഐഎസ്എല്ലില്‍ വീണ്ടും ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. 8ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. ഹൈദരാബാദും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഗോള്‍ നേടാനായില്ല. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 12 പോയന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതായി. ഹൈദരാബാദ് ഒന്നാം സ്ഥാനത്താണ്.

Post a Comment

Previous Post Next Post