യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ

 


തേർത്തല്ലി: ഇന്നലെ ഉച്ചയ്ക്കത്തെ ട്രിപ്പ് തളിപ്പറമ്പിൽ നിന്നും ചെറുപുഴയിലേക്ക് പോകുന്ന വഴി ദ്വാരക ബസ്സിൽ യാത്രക്കാരന് ബാലപുരം എത്തിയപ്പോൾ ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഉടൻ തന്നെ കണ്ടക്ടർ രഞ്ജിത്ത് ഡ്രൈവർ സനീഷിനെ വിവരം അറിയിക്കുകയും യാത്രക്കാരുടെയും സഹകരണത്തോടെ മറ്റു സ്റ്റോപ്പുകൾ ഒഴിവാക്കി ബസ് ആംബുലൻസ് വേഗത്തിൽ അടുത്തുള്ള സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മറ്റു ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രചോദനം ആയ പ്രവർത്തികൾ ചെയ്ത ബസ് ജീവനക്കാർ മികച്ച മാതൃകയാണ്.

Post a Comment

Previous Post Next Post