ഇന്ന് കേരളപ്പിറവി, കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വര്‍ഷം തികയുന്നു. വിവിധ പരിപാടികള്‍ നടത്തി കേരള പിറവി ആഘോഷിക്കുകയാണ് മലയാളികള്‍.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് കൊണ്ട് 1956 നവംബര്‍ 1 നാണ് ഭാഷാടിസ്ഥാനത്തില്‍ കേരളം സംസ്ഥാനം രൂപം കൊണ്ടത്. കേരവൃക്ഷങ്ങള്‍ ധാരാളമായി കാണുന്ന നാടായതിനാലാണ് കേരളം എന്ന പേര് വന്നതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്ബോള്‍ ചേര രാജാക്കന്മാര്‍ ഭരിച്ച നാടായതിനാലാണ് കേരളം എന്ന പേര് വന്നതെന്നാണ് മറ്റൊരു വാദം. പരശുരാമന്‍ തന്റെ മഴു എറിഞ്ഞു സൃഷ്‌ടിച്ച സംസ്ഥാനമാണ് കേരളം എന്നതാണ് ഐതിഹ്യം.
ഏതായാലും 62 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന ഈ കൊച്ചു പ്രദേശം വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാണ്.
കേരളത്തിന്റെ സ്വന്തം നാടെന്ന് വിദേശികള്‍ ഉള്‍പ്പടെ വാഴ്ത്തിപ്പാടിയ നമ്മുടെ നാട് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ച വര്‍ഷമാണ് കഴിഞ്ഞു പോയത്. അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ നാടിനെ തകര്‍ത്തെറിഞ്ഞിട്ടും ഒത്തൊരുമ എന്ന ഒറ്റ ഇച്ഛാശക്തികൊണ്ട് മാത്രം അതുഭുതകരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തി ലോകത്തിന്റെ നെറുകയിലെത്തി നില്‍ക്കുകയാണ് ഇന്ന് നമ്മള്‍.
ജാതിയോ മതമോ വലിപ്പച്ചെറുപ്പമോ കക്ഷിരാഷ്ട്രീയ ഭേദമോ ഒന്നും നോക്കാതെ ഒത്തൊരുമിച്ച് മലയാളികള്‍ എന്ന ഒരൊറ്റ വികാരത്തോടെ നാം നിന്ന ഈ വര്‍ഷത്തിന്റെ ഓര്‍മ്മയില്‍ തന്നെയാകട്ടെ ഇനിയുള്ള ഓരോ കേരളപ്പിറവി ദിനാഘോഷങ്ങളും.

Post a Comment