രാജ്യത്ത് ഇന്ധന വില കുറഞ്ഞു

 


രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 44 പൈസയും ഡീസലിന് 41 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോളിന് 105 രൂപ 63 പൈസയും ഡീസലിന് 94 രൂപ 52 പൈസയുമായിരുന്നു വില. പുതുക്കിയ വില പ്രകാരം പെട്രോളിന് 105 രൂപ 19 പൈസയും ഡീസലിന് 94 രൂപ 11 പൈസയുമാവും. ഈ വർഷം ഏപ്രിൽ 7നാണ് മുൻപ് ഇന്ധനവില കുറഞ്ഞത്. 7 മാസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവിലയില്‍ കുറവ് വരുന്നത്.

Post a Comment

Previous Post Next Post