കാറിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട സ്റ്റുഡിയോ ഉടമ മരിച്ചു

 


ആലക്കോട്:ചെറുപുഴയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. ആലക്കോട് മണക്കടവ് സ്വദേശി രജീഷാണ്.ഇന്നു പുലർച്ചെയാണ് ചെറുപുഴ പാലത്തിനു സമീപം കാറിനുള്ളിൽ അവശനിലയിൽ രജീഷിനെ കണ്ടെത്തിയത്. ടാക്സി ഡ്രൈവർമാർ ചെറുപുഴ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി യുവാവ് മദ്യ ലഹരിയിൽ ആണെന്ന് പറഞ്ഞ് വണ്ടിയുടെ കീയും ഫോണും എടുത്തുകൊണ്ടു പോകുകയും ചെയ്‌തെന്ന് നാട്ടുകാർ പറയുന്നു.

തുടർന്ന് 6.30 തോടെ ഇയാൾ മരിച്ചതായി നാട്ടുകാർ സംശയം അറിയിച്ചതിനാൽ വീണ്ടും പോലീസ്‌ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്താൽ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിഷം ഉള്ളിൽ ചെന്ന് മരിച്ചതായി സംശയിക്കുന്നു.മണക്കടവിലെ ഗ്ലോറിയ സ്റ്റുഡിയോ ഉടമയാണ്.

Post a Comment

Previous Post Next Post