കൊച്ചി: തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. പാലാരിവട്ടം തൈപ്പറമ്ബില്‍ ജോസഫിന്റെ മകള്‍ അനൂജ കെ.ജോസി (22) യുടെ മൃതദേഹമാണ് ഏലൂര്‍ ഫെറിക്ക് സമീപം കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാര്‍ അറിയുന്നത്. വീട്ടിലെ മുറിയില്‍ രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പോലീസില്‍ വിവരമറിയിച്ചു.
ഇതിനിടെ യുവതിയുടെ സ്‌കൂട്ടര്‍ മുട്ടാര്‍ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്‌കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ പുഴയില്‍ വീണതായി സംശയമുയര്‍ന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിനു സമീപത്തുനിന്ന് രണ്ടര കിലോമീറ്റര്‍ അകലെ ഏലൂര്‍ ഫെറി ഭാഗത്ത് മൃതദേഹം കണ്ടത്. അനൂജയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി അനൂജ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. വൈകീട്ട് കുന്നുംപുറത്ത് നടന്ന വിവാഹ സല്‍ക്കാര സ്ഥലത്ത് അനൂജ എത്തുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നതായി പറയുന്നു. അവിടെ നിന്ന് അനൂജ വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് പുലര്‍ച്ചയോടെ അനൂജയെ കാണാതായത്. ടെസി ജോസഫ് ആണ് മാതാവ്. സഹോദരി തനൂജ. സംസ്‌കാരം നടത്തി.

Post a Comment