ലഖ്നോ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ എടി.എം മെഷീനില്‍ നിന്നും ലഭിച്ചത് കള്ളനോട്ടുകള്‍. 200 രൂപയുടെ രണ്ടുനോട്ടുകളാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.
മുന്‍ഷിഗഞ്ച് റോഡ് സബ്‌സി മണ്ഡി ഏരിയയിലെ എ.ടി.എം മെഷീനില്‍ നിന്ന് പണം പിന്‍വലിച്ചവര്‍ക്കാണ് കള്ളനോട്ടുകള്‍ കിട്ടിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നോട്ടിന് മുകളില്‍ "ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ" എന്നും "ഫുള്‍ ഓഫ് ഫണ്‍" എന്നും എഴുതിയത് കണ്ട് ഞെട്ടിയ നാട്ടുകാര്‍ കള്ളനോട്ട് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വിഡിയോ വൈറലായതോടെ 200 രൂപയുടെ കള്ളനോട്ടുകള്‍ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി.
കള്ളനോട്ട് ലഭിച്ചതായി മറ്റ് പലരും പരാതിപ്പെട്ടിട്ടുണ്ട്. 5000 രൂപ പിന്‍വലിച്ച മറ്റൊരു വ്യക്തിക്കും സമാന അനുഭവം ഉണ്ടായതായും സംഭവത്തില്‍ പരാതിപ്പെട്ടതായും നാട്ടുകാര്‍ ആരോപിച്ചു.

Post a Comment