ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ പോ​രാ​ട്ടം ഇ​ന്ന്

 


മെ​ൽ​ബ​ണ്‍: ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ന് സൂ​പ്പ​ർ പോ​രാ​ട്ടം. ബ​ദ്ധ​വൈ​രി​ക​ളാ​യ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്നു നേ​ർ​ക്കു​നേ​ർ വ​രും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ മെ​ൽ​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണു മ​ത്സ​രം.


താ​ര​ങ്ങ​ളേ​ക്കാ​ൾ വാ​ശി​യോ​ടെ ഇ​രു​ഭാ​ഗ​ത്തും ആ​രാ​ധ​ക​ർ അ​ണി​നി​ര​ക്കു​ന്ന മ​ത്സ​ര​ത്തി​നു​മേ​ൽ മ​ഴ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.


2007ലെ ​പ്ര​ഥ​മ ട്വ​ന്‍റി20 ലോ​ക​ക​പ്പ് നേ​ട്ട​ത്തി​നു​ശേ​ഷം കി​രീ​ട​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ കൈ ​ഉ​യ​ർ​ന്നി​ട്ടി​ല്ല. വ​ലി​യ പ്ര​തീ​ക്ഷ​യു​മാ​യാ​ണു രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്.

ഓ​പ്പ​ണ​ർ മു​ഹ​മ്മ​ദ് റി​സ്‌​വാ​ന്‍റെ മാ​ര​ക​ഫോ​മാ​ണ് ബാ​ബ​ർ അ​സം നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ക​രു​ത്ത്. 2021 ട്വ​ന്‍റി20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12ൽ ​പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യെ 10 വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യി​രു​ന്നു. ഈ ​തോ​ൽ​വി​ക്കു പ്ര​തി​കാ​രം ചെ​യ്യാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം കൂ​ടി​യാ​ണ് ഇ​ന്ത്യ​ക്ക് ഇ​ന്ന​ത്തെ മ​ത്സ​രം.


മ​ഴ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​യു​ടെ ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മാ​റ്റ​മു​ണ്ടാ​കാം. പേ​സ​ർ മു​ഹ​മ്മ​ദ് ഷാ​മി​യെ പ്ലെ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു ത​ല​വേ​ദ​ന.

Post a Comment

Previous Post Next Post