കോഴിക്കോട്: കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സിലെ അസിസ്റ്റൻറ് കോച്ചിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനി ജയന്തി( 22) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ബാലുശ്ശേരി പൊലീസ് അറിയിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

Post a Comment