ആകാശത്ത് മാലപോലെ തിളങ്ങി നീങ്ങുന്ന സ്റ്റാര്‍ലിങ്ക് പേടകങ്ങള്‍ കേരളത്തിലും ദൃശ്യമായി. ഇലോണ്‍ മസ്കിന്റെ സ്പേയ്സ് എക്സ് കമ്പനിയുടെ പേടകങ്ങളാണിത്. ഇന്നലെ വൈകീട്ട് 6.58 ഓടെയാണ് കേരളത്തില്‍ മിക്കയിടത്തും പരേഡുപോലെ ഒന്നിനു പിറകെ മറ്റൊന്നായി ഉപഗ്രഹങ്ങള്‍ നീങ്ങുന്നത് കണ്ടത്. 50ല്‍ അധികമുള്ള ഉപഗ്രഹങ്ങളുടെ ശ്രേണിയാണിത്. ഇന്ന് വൈകീട്ട് 6.56നും ഞായര്‍ പുലര്‍ച്ചെ 4.58നും ഇവ വീണ്ടും കേരളത്തില്‍ ദൃശ്യമാകും.

Post a Comment