വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ല; എ​ൽ​ദോ​സി​നെ പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തു

 


തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ പീ​ഡി​പ്പി​ച്ചു എ​ന്ന കേ​സി​ൽ പ്ര​തി​യാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. കെ​പി​സി​സി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ആ​റു മാ​സ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.


കെ​പി​സി​സി, ഡി​സി​സി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തും. പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ എ​ൽ​ദോ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു​ക​ണ്ടാ​ണ് ന​ട​പ​ടി. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ എ​ൽ​ദോ​സ് വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തി.


സ്ത്രീ​ക​ൾ​ക്കെ​തി​രേ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ക​യും ഒ​ളി​വി​ൽ പോ​കു​ക​യും ചെ​യ്ത എ​ൽ​ദോ​സി​നെ​തി​രേ പാ​ർ​ട്ടി​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.


അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ശ​നി​യാ​ഴ്ച ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.


എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​നെ നേ​ര​ത്തെ കെ​പി​സി​സി​ക്കു വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ത​ന്നെ രാ​ഷ്ട്രീ​യ​മാ​യി ആ​ക്ര​മി​ക്കാ​ൻ കെ​ട്ടി​ച്ച​മ​ച്ച കേ​സെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ഒ​ള​വി​ൽ പോ​യ​തി​ലെ ഖേ​ദ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ചി​രു​ന്നു.


സി​പി​എ​മ്മി​ന്‍റെ മു​ൻ സ്പീ​ക്ക​ർ​ക്കും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രേ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​നാ​ണു കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം.


Post a Comment

Previous Post Next Post