ഇരിട്ടി: ഇരിട്ടി സ്വദേശിയായ യുവാവ് ഹാസനിൽ ഇരുചക്രവാഹനാപകടത്തിൽ മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗർ സ്വദേശി തടത്തിൽ അഖിൽ (33) ആണ് മരിച്ചത്. ബംഗളൂരുവിൽ നിന്ന് ഭാര്യ രേഖയെ കൂട്ടി ഇരിട്ടിയിലേക്കു വരുന്നതിനിടെ ഹാസനിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം.
ഭാര്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോട് സ്കൈ ഹോട്ടലിൽ അക്കൗണ്ടൻറ് ആയിരുന്നു അഖിൽ. സംസ്കാരം പിന്നീട് ആനപ്പന്തി ബിലീവേഴ്സ് ചർച്ച് ഇന്ത്യ സെമിത്തേരിയിൽ നടക്കും. ബിലീവേഴ്സ് ചാർജ് ഇന്ത്യ പുരോഹിതൻ പൗലോസ്-ഷീബ ദന്പതികളുടെ മകനാണ്. സഹോദരൻ: നിഖിൽ.

Post a Comment