സംസ്ഥാന സ്കൂൾ ഗെയിംസിൽ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ സ്വർണമെഡൽ നേട്ടവുമായി ആലക്കോട് സ്വദേശി





ആലക്കോട്: തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ സ്വർണമെഡൽ നേടിയ ആലക്കോട് എൻ.എസ്.എസ്  ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി ആകാശ് ആർ.ചന്ദ്രൻ
നാടിന്റെ അഭിമാനമായി. ആലക്കോട് ടൗണിലെ വ്യാപാരി രാമചന്ദ്രന്റെയും (ഗോപാൽ സ്റ്റേഷനറി), രാജിയുടെയും മകനായ ആകാശ് ഇതിനകം സംസ്ഥാന-ദേശീയ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഡിസംബറിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിലേക്കുള്ള സെലക്ഷനും നേടി.
സഹോദരി:ഡോ. അമൃത.

Post a Comment

Previous Post Next Post