ലോകകപ്പിൽ മലയാളി നായകന് കീഴിൽ യുഎഇയ്ക്ക് ചരിത്ര വിജയം

 


മലയാളി നായകൻ ചുണ്ടങ്ങാപ്പൊയിൽ റിസ്‍വാന് കീഴിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചരിത്ര വിജയം സ്വന്തമാക്കി യുഎഇ. 7 റൺസിന്റെ ആവേശകരമായ ജയമാണ് അറബ് ടീം നേടിയത്. ഐസിസി ടൂർണമെന്റിൽ ആദ്യമായാണ് യുഎഇ ഒരു മത്സരം ജയിക്കുന്നത്. ഇതിന് മുമ്പ് ലോകകപ്പിനായി കളിച്ച 5 മത്സരങ്ങളിലും യുഎഇ തോൽവി രുചിച്ചിരുന്നു. പുറത്താകാതെ 29 പന്തിൽ 43 റൺസെടുത്ത മലപ്പുറത്തുകാരനായ റിസ്‍വാൻ ടീമിന് 148 റൺസും സമ്മാനിച്ചു.

Post a Comment

Previous Post Next Post