കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ​ര​സ്യം പ​തി​ക്കു​ന്ന​ രീതി അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

 


കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ​ര​സ്യം പ​തി​ക്കു​ന്ന രീ​തി അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ബ​സി​ൽ മു​ഴു​വ​ൻ പ​ര​സ്യം പ​തി​ക്കു​ന്ന രീ​തി അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.


കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ പ​ര​സ്യ​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്കി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​പാ​ട് കേ​ൾ​ക്കു​ക​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി. വ​ട​ക്ക​ഞ്ചേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ൽ കെ​എ​സ്ആ​ർ​ടി​സി​യെ ക​ക്ഷി​യാ​ക്കു​ക​യും ചെ​യ്തു.

കെ​എ​സ്ആ​ർ​ടി​സി​യെ കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കെ​എ​സ്ആ​ർ​ടി​സി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സ​മ​യ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.


പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യ​ല്ല ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കേ​സ് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Post a Comment

Previous Post Next Post