"ക​ള്ള​ൻ' പോ​ലീ​സ് ര​ക്ഷ​പ്പെ​ട്ടു; മാ​ങ്ങാ മോ​ഷ​ണ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​യി

 


കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പോ​ലീ​സു​കാ​ര​ൻ പ്ര​തി​യാ​യ മാ​ങ്ങാ മോ​ഷ​ണ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​യി. കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നു​ള്ള അ​പേ​ക്ഷ കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

പോ​ലീ​സു​കാ​ര​ൻ മാ​ങ്ങാ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നു​കാ​ട്ടി പ​രാ​തി​ക്കാ​ര​നാ​യ കെ.​എം. വെ​ജി​റ്റേ​ബി​ൾ​സ് ഉ​ട​മ നാ​സ​ർ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

കേ​സ് ഒ​ത്തു​തീ​ർ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കോ​ട​തി ത​ള്ളി. പ്ര​തി​യാ​യ ഇ​ടു​ക്കി എ​ആ​ർ ക്യാ​ന്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​വി. ഷി​ഹാ​ബി​നെ​തി​രെ മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ൽ പീ​ഡ​ന​ക്കേ​സ​ട​ക്കം നി​ല​വി​ലു​ണ്ട്.


ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന മോ​ഷ​ണ​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഷി​ഹാ​ബ് ഇ​പ്പോ​ഴും ഒ​ളി​വി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത ഇ​യാ​ളെ പി​ടി​കൂ​ടു​വാ​ൻ പോ​ലീ​സ് ശ്ര​മം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​ത്തു​തീ​ർ​പ്പ്.

Post a Comment

Previous Post Next Post