സാ​മൂ​ഹ്യ പെ​ന്‍​ഷ​ന്‍: വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​നാ​വ​ശ്യ ധൃ​തി വേ​ണ്ടെ​ന്ന് ക​ള​ക്ട​ര്‍

 


ക​ണ്ണൂ​ർ: സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഫെ​ബ്രു​വ​രി 28 വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ള്‍ ക്ര​മാ​തീ​ത​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളും മ​റ്റ് പൊ​തു​ജ​ന​ങ്ങ​ളും വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​ഞ്ചാ​യ​ത്തി​ലും സ​ഗ​ര​സ​ഭ​യി​ലും ഹാ​ജ​രാ​ക്കാ​ന്‍ അ​നാ​വ​ശ്യ ധൃ​തി കാ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും നാ​ല് മാ​സ​ത്തെ സാ​വ​കാ​ശം ഉ​ണ്ടെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Post a Comment

Previous Post Next Post