കണ്ണൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

 


കണ്ണൂർ: കണ്ണൂർ പാനൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂർ സ്വദേശി വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മുഖംമൂടി ധരിച്ചയാളെ വീടിന് സമീപത്ത് കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post