സം​സ്ഥാ​ന സോ​ഫ്റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്നു​മു​ത​ൽ ആ​ല​ക്കോ​ട്

 


ആ​ല​ക്കോ​ട്: 27-ാമ​ത് സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്നു​മു​ത​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ല​ക്കോ​ട്ട് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 14 ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 28 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും. ആ​ല​ക്കോ​ട് എ​ൻ​എ​സ്എ​സ് സ്കൂ​ൾ, മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, അ​ര​ങ്ങം ക്ഷേ​ത്ര മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മ​ത്സ​രം.

രാ​വി​ലെ ഒ​ൻ​പ​തി​ന് പ​താ​ക ഉ​യ​ർ​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പി. ​സ​ന്തോ​ഷ്കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഖി​ലേ​ന്ത്യാ സോ​ഫ്റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ അ​നി​ൽ എ. ​ജോ​ൺ​സ​ൺ മു​ഖ്യാ​തി​ഥി​യാ​കും. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഉ​പാ​ധ്യ​ക്ഷ​ൻ ഒ.​കെ. ബി​നീ​ഷ് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. 24ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ആ​ല​ക്കോ​ട് പ‌​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ഖ​ലീ​ൽ റ​ഹ്‌​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട്, കെ.​പി.​സാ​ബു, വി.​കെ. സു​ധീ​ർ​കു​മാ​ർ, പി.​ടി. സു​രേ​ഷ് ബാ​ബു, വി.​ജി. സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Post a Comment

Previous Post Next Post